എൽ എസ് എസിനു പുറമെ യു എസ് എസ് പരീക്ഷയിലും ഇരട്ടകൾക്ക് ഇരട്ടി മധുരം - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Friday, July 17, 2020

എൽ എസ് എസിനു പുറമെ യു എസ് എസ് പരീക്ഷയിലും ഇരട്ടകൾക്ക് ഇരട്ടി മധുരം

കുട്ടമത്ത്: യുഎസ്എസ് പരീക്ഷയുടെ റിസൽട്ട് വരുമ്പോൾ അഭിനവിനും അധിരഥിനും ആശങ്ക ഉണ്ടായിരുന്നില്ല. കുട്ടമത്ത് ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഇരട്ട സഹോദരങ്ങൾക്ക് എൽ എസ് എസ് സ്കോളർഷിപ്പിനു പുറമെ ഇപ്പോൾ യു.എസ് എസ് സ്കോളർഷിപ്പും കിട്ടുമ്പോൾ സന്തോഷം ഇരട്ടിയായി..കുട്ടമത്ത് ഗവ.ഹയർ സെക്കൻററി സ്കൂൾ വിദ്യാർത്ഥികളായ അഭിനവ്.ആർ.കെ.അധിരഥ് ആർ കെ എന്നീ കുട്ടികളാണ് യു എസ് എസിലും തിളക്കമാർന്ന വിജയം കൈവരിച്ചത്. ഒന്നാം ക്ലാസ് മുതൽ ഇതേ സ്ക്കൂൾ വിദ്യാർത്ഥികളാണ് ഈ മിടുക്കർ. നീലേശ്വരം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ രാമചന്ദ്രന്റെയും കുട്ടമത്ത് സ്കൂൾ അധ്യാപിക കെ വി വിദ്യയുടെയും മക്കളാണ് കുട്ടമത്ത് സ്വദേശികളായ ഇവർ.

No comments:

Post a Comment

Post Bottom Ad

1 3