ലോകത്ത് കൊവിഡ് മരണം ആറ് ലക്ഷത്തിലേക്ക് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Saturday, July 18, 2020

ലോകത്ത് കൊവിഡ് മരണം ആറ് ലക്ഷത്തിലേക്ക്

ലോകത്ത് കൊവിഡ് മരണം ആറ് ലക്ഷത്തിലേക്ക്. ഇതുവരെ വൈറസ് ബാധിതരായി മരിച്ചത് 5,98,446 പേരാണ്. ലോകത്താകെ 1.41 കോടി കൊവിഡ് രോഗികളാണുള്ളത്.

അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 24 മണിക്കൂറിനിടെ അമേരിക്കയിൽ 67000ത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,766,605 ആയി. 141,977 പേരാണ് യു.എസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 1,733,847 പേർ സുഖം പ്രാപിച്ചു. ബ്രിസീലിലും സ്ഥിതി ആശങ്കാജനകമാണ്. 2,048,697 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 77,932 ആയി ഉയർന്നു. 1,366,775 പേർ രോഗമുക്തി നേടി.

ഇന്ത്യയിലും കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 1,040,457 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 26,285 ആയി. 654,078 പേർ സുഖം പ്രാപിച്ചു. അതേസമയം, രാജ്യത്തെ 80 ശതമാനം കൊവിഡ് രോഗികളും വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണെന്ന് ആരോഗ്യമന്ത്രാലയം.അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

1 3