കോവിഡ്: അടുത്ത ആഴ്ചകൾ നിർണായകം -മുഖ്യമന്ത്രി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdFriday, July 24, 2020

കോവിഡ്: അടുത്ത ആഴ്ചകൾ നിർണായകം -മുഖ്യമന്ത്രി

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ വരുന്ന ആഴ്ചകൾ അതിപ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ കാണിക്കുന്ന ജാഗ്രതയുടെ തോതനുസരിച്ചിരിക്കും ഇനിയുള്ള സ്ഥിതിഗതികൾ വിലയിരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികൾക്ക് രോഗംബാധിക്കുന്നത് ഗൗരവമായി കാണണം. ചില ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പൊതുചടങ്ങുകളിലുംമറ്റും വേണ്ട അകലംപാലിക്കാതെ പങ്കെടുക്കുന്നുണ്ട്. നേരിട്ട് വീടുകളിൽച്ചെന്ന് ചടങ്ങുകളിൽ പങ്കെടുത്തും മറ്റും സൗഹൃദം പുതുക്കേണ്ട ഘട്ടമല്ല ഇത്.

സർക്കാരെന്നോ പൊതുസമൂഹമെന്നോ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉദ്യോഗസ്ഥരെന്നോ പൊതുജനങ്ങളെന്നോ ഉള്ള വ്യത്യാസമില്ലാതെ ഒന്നിച്ചുനിന്ന്, രോഗപ്രതിരോധനടപടികളുമായി മുന്നോട്ടുപോവുകയാണുവേണ്ടത്. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുക എന്നത് പരമപ്രധാനമാണ്.

കോവിഡ് നിരീക്ഷകർ എന്നപേരിൽ ചിലർ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ തെറ്റിദ്ധാരണപരത്തുന്നുണ്ട്. അശാസ്ത്രീയവും അബദ്ധജടിലവുമായ നിരീക്ഷണങ്ങൾ പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മീൻവിൽപ്പനയ്ക്ക് നിയന്ത്രണം

മറ്റുസംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും മീൻവിൽപ്പനയ്ക്ക് ആളുകൾ തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നത് നിരോധിച്ചതായി മുഖ്യമന്ത്രി. കോഴിക്കോട് സെൻട്രൽ മാർക്കറ്റ് അടച്ചിട്ടു. സമ്പർക്കവ്യാപനം തടയാൻ ബേപ്പൂർ ഹാർബർ മൂന്നുദിവസത്തേക്ക് അടച്ചു. പാളയം പച്ചക്കറി മാർക്കറ്റിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തി.

അതിർത്തിയിലെ ഊടുവഴികളിലൂടെ ഇപ്പോഴും ആൾക്കാർ കർണാടകയിലേക്കും തിരിച്ചും യാത്രനടത്തുന്നു എന്നത് കാസർകോട് ജില്ലയ്ക്കുയർത്തുന്ന ഭീഷണി വലുതാണ് മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

1 3