നീലേശ്വരം: തേജസ്വനി പുഴയില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീലേശ്വരം തൈക്കടപ്പുറം സ്വദേശികളായ സുരേശന്‍-സുജന ദമ്പതികളുടെ മകന്‍ സൂരജിനെ(21)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യബസ് കണ്ടക്ടറായിരുന്നു.ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് മൃതദേഹം തേജസ്വനി പുഴയില്‍ ഒഴുകി നടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നിട് തൈക്കടപ്പുറം ഹാര്‍ബര്‍ പരിസരത്ത് വച്ച് മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു. രണ്ടുദിവസം മുന്‍പാണ് യുവാവിനെ കാണാതായത്.യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് ഇന്നലെ രാവിലെ ബന്ധുക്കള്‍ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.ഇതേതുടര്‍ന്ന് പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തി വരികയായിരുന്നു.ഇതിനിടയിലാണ് തേജസ്വനി പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
Post Top Ad
Tuesday, July 21, 2020
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment