കേരള ഫോക്‌ലോർ അക്കാദമിയുടെ പൂരക്കളി മറത്തുകളി അവാർഡ് അണ്ടോൾ ഒ. വി രക്തനാകരൻ പണിക്കർക്ക് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Tuesday, July 21, 2020

കേരള ഫോക്‌ലോർ അക്കാദമിയുടെ പൂരക്കളി മറത്തുകളി അവാർഡ് അണ്ടോൾ ഒ. വി രക്തനാകരൻ പണിക്കർക്ക്

1973-ൽ  നീലേശ്വരം നാഗച്ചേരി ഭഗവതി ക്ഷേത്രത്തിൽ പൂരമാല കർമ്മത്തോടെയായിരുന്നു  തുടക്കം. തുടർന്ന് 1976 -ൽ മടിക്കൈ ആഴംകുളം  ഭഗവതി ക്ഷേത്രത്തിൽ മറത്തു കളിക്ക് തുടക്കം കുറിച്ചു. 1984 ചന്തേര ശ്രീ ചെമ്പിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് പട്ടും വളയും ലഭിച്ചു. 1997-ൽ കുഞ്ഞിമംഗലം അണീക്കര  പൂമാല ഭഗവതി ക്ഷേത്രത്തിൽ നിന്നും വീരശൃംഖല നേടുകയും ചെയ്തു.
47 വർഷമായി പൂരക്കളി മറത്തുകളി രംഗത്ത്‌ പ്രവർത്തിക്കുന്നു. അണ്ടോൾ ബാലകൃഷ്ണ പണിക്കർ ആയിരുന്നു ഗുരുനാഥൻ. തുടർ പഠനത്തിനായി വൈ എം സി ശങ്കരക്കുറിപ്പ് കുട്ടമത്ത്‌, സി പി കൃഷ്ണൻ മാസ്സർ, ഒ കെ മുൻഷി മാസ്റ്റർ, ഡോ: സി എച്ച് സുരേന്ദ്രൻ, ഡോ: ശ്രീധരൻ വെള്ളൂർ എന്നിവരുടെ ശിഷ്യത്വം സ്വികരിച്ചു. ചരിത്രത്തിലാദ്യമായി. യു എ ഇ യിൽ വെച്ച് നടന്ന മറത്തുകളിയിൽ പി പി മാധവൻ പണിക്കരോടൊപ്പം മറത്തുകളി അവതരിപ്പിച്ചു.

മക്കൾ: രസ്ന, ശ്രീഹരിതാജ് 
ഭാര്യ: ശാന്ത. 

No comments:

Post a Comment

Post Bottom Ad

1 3