വിദ്യാകിരണം, വിദ്യാജ്യോതി ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, July 12, 2020

വിദ്യാകിരണം, വിദ്യാജ്യോതി ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ ഒന്നാം ക്ലാസ്സുമുതൽ പ്രൊഫഷണല്‍ കോഴ്‌സ് വരെ സര്‍ക്കാർ ‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന വിദ്യാകിരണം, വിദ്യാജ്യോതി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാകിരണം പദ്ധതി:

സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതി.

വിദ്യാജ്യോതി പദ്ധതി:

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്  വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതി.*

വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷയോടൊപ്പം യൂണിഫോം,പഠനോപകരണങ്ങള്‍ എന്നിവയുടെ ബില്ല്  ഹാജരാക്കേണ്ടതാണ്. അപേക്ഷകര്‍ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവരായിരിക്കണം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന് ബിപിഎല്‍ കാര്‍ഡ്/ വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, അംഗപരിമിത തിരിച്ചറിയല്‍ കാര്‍ഡ്, അപേക്ഷകന്റെ പേരിലുള്ള ഐഎഫ്എസ് കോഡ് രേഖപ്പെടുത്തിയ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്

അപേക്ഷ ഫോമുകൾ അക്ഷയ കേന്ദ്രങ്ങളിൽ ലഭിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ജൂലൈ 31, 2020

No comments:

Post a Comment

Post Bottom Ad

1 3