കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ പണം ഈടാക്കി കൊവിഡ് ടെസ്റ്റ് നടത്തുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Thursday, July 16, 2020

കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ പണം ഈടാക്കി കൊവിഡ് ടെസ്റ്റ് നടത്തുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം.

പെരിയ: കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ പണം ഈടാക്കി കൊവിഡ് ടെസ്റ്റ് നടത്തുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. പ്രവാസികളെ ലക്ഷ്യമിട്ടുള്ള പരിശോധനയുടെ വിവരങ്ങളെന്ന പേരിലാണ് സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പില്‍ സന്ദേശം പ്രചരിക്കുന്നത്. കേന്ദ്ര സര്‍വകലാശാലയുടെ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടെയാണ് പ്രചാരണം.

പ്രചാരണം ഇങ്ങനെ

ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ടെസ്റ്റ് നിര്‍ബന്ധം ആക്കിയത് അറിഞ്ഞിരിക്കുമല്ലോ.

അതിന് വേണ്ടിയുള്ള ടെസ്റ്റ് സെൻട്രൽ യൂണിവേർസിറ്റി ഓഫ് കേരള (പെരിയ )2000 രൂപ + ഡോക്‌ടര്‍ കൺസൽട്ടേഷൻ. രാവിലെ 10 മണി മുതല്‍ 1 മണി വരെ പോകുന്നവര്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതുക. അത് ഇല്ലാത്തവര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട് കയ്യില്‍ കരുതുക.

ക്വാറൻ്റൈൻ കാലാവധി കഴിഞ്ഞവര്‍ ആണെങ്കില്‍ അതിന്‍റെ സര്‍ട്ടിഫിക്കറ്റ് കൂടി കൊണ്ടുപോകണം. 24 മണിക്കൂറിനുള്ളില്‍ റിസല്‍റ്റ് കിട്ടും. മുന്‍കൂട്ടി അപ്പോയിന്‍റ്മെന്‍റ് ഇല്ലാതെതന്നെ പോകാന്‍ പറ്റും. (എന്നാലും ഒന്ന് വിളിച്ചു പോകുന്നത് ആണ് നല്ലത്. തിരക്ക് കൂടിയാല്‍ അറിയാന്‍ പറ്റും.

Central University of Kerala
University Periye, Kerala, India
COVID-19 testing lab
Phone no +91 4672232403

വസ്‌തുത

വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന സന്ദേശം പ്രകാരമുള്ള സേവനങ്ങള്‍ ഒന്നും ആരോഗ്യവകുപ്പ് കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ നല്‍കുന്നില്ല എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതായി ഐ ആന്‍ഡ് പിആര്‍ഡി ഫാക്‌ട് ചെക്ക് കേരള അറിയിച്ചു. കൊവിഡ് 19നുമായി ബന്ധപ്പെട്ട് മുമ്പും വ്യാജ പ്രചാരണങ്ങള്‍ മറനീക്കി പുറത്തുകൊണ്ടുവന്നിട്ടുണ്ട് പിആര്‍ഡി കേരളയുടെ ഫാക്‌ട് ചെക്ക് വിഭാഗം.

No comments:

Post a Comment

Post Bottom Ad

1 3