ചന്തേര പോലീസ് സ്റ്റേഷൻ പരിധിയില്‍ ജൂലൈ 29 ന് രാത്രി 12 മണി മുതല്‍ സി ആര്‍ പി സി 144 പ്രകാരം ജില്ലാ കളക്ടര്‍ ഡോ:ഡി സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു.എല്ലാ ഓട്ടോ ടാക്‌സി എന്നീ പൊതു ഗതാഗത സംവിധാനങ്ങള്‍ ഈ പ്രദേശങ്ങളില്‍ നിരോധിച്ചു.ആളുകള്‍ കൂട്ടം കൂടരുത്. നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖലയില്‍ എല്ലാ കടകളും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതി ഉള്ളു. കണ്ടയന്‍മെന്റ് സോണുകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അവശ്യസാധന കടകള്‍ മാത്രം രാവിലെ 11 മുതല്‍ അഞ്ചു വരെ തുറക്കാം പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ നിരോധിച്ചു.മാസ്‌ക്, സോപ്പ്,സാനിറ്റെസര്‍ , രണ്ട് മീറ്റര്‍ ശാരീരിക അകലം എന്നിവ ഉറപ്പാക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Post Top Ad
Wednesday, July 29, 2020
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment