കോവിഡ് 19നെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ജനകീയ മുന്നേറ്റമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭ സാമ്പത്തിക സാമൂഹിക സമിതിയുടെ ഉന്നതല യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തെ ഏറ്റവും മികച്ച രോഗമുക്തി നിരക്ക് ഉറപ്പാക്കുന്നതിനായി താഴേത്തട്ടിലുള്ള ആരോഗ്യസംവിധാനങ്ങളുടെ പ്രവര്‍ത്തനം സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ച് ഇന്ത്യയില്‍ കോവിഡ് 19 നെതിരായ പോരാട്ടത്തെ ഞങ്ങള്‍ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാന്‍ ശ്രമിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ അടിസ്ഥാന ആരോഗ്യസംവിധാനങ്ങളുടെ പ്രവര്‍ത്തനം ലോകത്തെ ഏറ്റവും മികച്ച രോഗമുക്തി ഉറപ്പാക്കാന്‍ ഇന്ത്യയെ സഹായിക്കുന്നു.' പ്രധാനമന്ത്രി പറഞ്ഞു.
ഭൂകമ്പമോ. ചുഴലിക്കാറ്റോ മറ്റെന്തെങ്കിലും പ്രകൃതി ദുരന്തങ്ങളോ, മനുഷ്യനിര്‍മിത പ്രതിസന്ധികളോ ആവട്ടെ ഇന്ത്യ വേഗത്തിലും ഐക്യത്തോടും കൂടിയാണ് പ്രതികരിക്കാറുള്ളത്. കോവിഡിനെതിരായ ഞങ്ങളുടെ കൂട്ടായ പോരാട്ടത്തില്‍ 150തിലധികം രാജ്യങ്ങളിലേക്ക് മെഡിക്കല്‍-ഇതര സഹായങ്ങള്‍ നല്‍കി.
ദരിദ്ര കുടുംബങ്ങളിലേക്ക് ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിനായി 300 മില്യണ്‍ ഡോളലിധികം രൂപയുടെ പാക്കേജുകള്‍ പ്രഖ്യാപിച്ചതായും അവകാശപ്പെട്ടു. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തിരികെ കൊണ്ടുവരുമെന്നും പ്രത്യാശപ്രകടിപ്പിച്ചു.

No comments:
Post a Comment