കാസറഗോഡ്: സംസ്ഥാനവ്യാപകമായി കോവിഡ് 19 ദ്രുതഗതിയിൽ പടരുകയും മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രോഗത്തിന്റെ സമൂഹവ്യാപനം അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് ഫെഡറേഷൻ കാസറഗോഡ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സമ്പർക്കത്തിലൂടെ രോഗം പടരുകയും ഉറവിടം കണ്ടെത്താൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉടമകൾക്കും ജീവനക്കാർക്കും നഷ്ടപരിഹാരം നൽകിക്കൊണ്ട് ബസ് സർവ്വീസ് നിർത്തിവെക്കാൻ സർക്കാർ ഉത്തരവിടേണ്ടതാണ്. ഡ്രൈവർ ക്യാബിൻ വേർതിരിച്ച് മാത്രമേ ജുലൈ 15 നുശേഷം സംസ്ഥാനത്ത് ബസ് സർവ്വീസുകൾ നടത്താവൂ എന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് അപ്രായോഗികമായതിനാലും സാമ്പത്തിക ബാധ്യത വരുത്തുന്നതിനാലും അംഗീകരിക്കാൻ സാധിക്കില്ല. യാത്രക്കാരുമായി ഏറ്റവും അധികം ഇടപ ഴകി ജോലിചെയ്യേണ്ടിവരുന്ന കണ്ടക്ടറുടെയും ക്ലീനറുടെയും സുരക്ഷ ക്യാബിൻ വേർതിരിക്കുന്നതിലൂടെ ഉറപ്പുവരുത്താൻ സാധിക്കില്ല. മുഴുവൻ ജീവനക്കാരെയും ഫേസ്മാസ്ക് ഉപയോഗിച്ച് ജോലിചെയ്യാൻ അനുവദിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് കെ ഗിരീഷ് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സത്യൻ പൂച്ചക്കാട് , വൈസ് പ്രസിഡണ്ട് എം ഹസൈനാർ, ട്രഷറർ മുഹമ്മദ് കുഞ്ഞി പി എ. സെൻട്രൽ കമ്മിറ്റി അംഗം സി എ മുഹമ്മദ്കുഞ്ഞി, ജോയിന്റ് സെക്രട്ടറിമാരായ ശങ്കര നായക്, ടി.ലക്ഷ്മണൻ, കാസറഗോഡ് താലൂക്ക് പ്രസിഡണ്ട് എൻ എം ഹസൈനാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Post Top Ad
Thursday, July 16, 2020

ഡ്രൈവർ ക്യാബിൻ നിർമ്മാണം ഗുണം ചെയ്യില്ല; ഫേസ് മാസ്ക് ധരിച്ച് ജോലിചെയ്യാൻ അനുവദിക്കണം
Tags
# കാസർഗോഡ്
Share This

About Maviladam Varthakal
കാസർഗോഡ്
Tags
കാസർഗോഡ്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment