ജില്ലയ്ക്ക് കരുതലായി, ടാറ്റയുടെ സമ്മാനം; കോവിഡ് ആശുപത്രിയുടെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Wednesday, July 22, 2020

ജില്ലയ്ക്ക് കരുതലായി, ടാറ്റയുടെ സമ്മാനം; കോവിഡ് ആശുപത്രിയുടെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക്

കാസര്‍കോടിന് ഇനി ആശ്വസിക്കാം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിക്കുന്ന കോവിഡ് ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ജൂലൈ അവസാന വാരത്തോടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് ആശുപത്രി കൈമാറാനാണ് ലക്ഷ്യമിടുന്നത്.ഒരോ പ്രതിസന്ധിഘട്ടങ്ങളിലും ജില്ലാ ഭരണകൂടവും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും നല്‍കിയ സഹായസഹകരണങ്ങള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ സഹായകമായിയെന്നും ടാറ്റാ ഗ്രൂപ്പ് പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പി എല്‍ പറഞ്ഞു.
 കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തെക്കില്‍ വില്ലേജിലാണ് നിര്‍മ്മിക്കുന്നത്.

മൂന്നു സോണുകള്‍, 540 കിടക്കകള്‍, ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയെ മൂന്ന് സോണുകളായി തിരിക്കും. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറന്റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്‌നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും  സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്.  128  യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 540 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി ഒരുങ്ങുന്നത്.

No comments:

Post a Comment

Post Bottom Ad

1 3