നീലേശ്വരം: കോവിഡാനന്തരം വന്നേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നിൽ കണ്ട് നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ 91-92 വർഷത്തെ എസ് എസ് എൽ സി ബാച്ച് സഹചരയുടെ നേതൃത്വത്തിൽ സംഘകൃഷിക്ക് തുടക്കം കുറിച്ചു. സഹചര സമൃദ്ധിയെന്ന പേരിൽ കൂടുതൽ സഹപാഠികളുടെ പറമ്പുകളിലേക്ക് വ്യാപിപ്പിച്ച് തരിശിടങ്ങളെ കൃഷിയോഗ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൂട്ടായ്മ. സഹപാഠി പ്രതിഭ കൃഷിക്കായി വിട്ടുനൽകിയ തരിശ്പറമ്പിൽ നിറയെ മരിച്ചീനി നട്ടാണ് കൃഷി ആരംഭിച്ചത്. കരിങ്ങാട്ട് കേശവൻ നായർ ആദ്യ വിത്ത്പാകി. സഹചര സെക്രട്ടറി വിജയകുമാർ സ്വാഗതവും പ്രസിഡണ്ട് ജി കെ സീമ അദ്ധ്യക്ഷതയും വഹിച്ചു. സനോജ്, കെ വി ഭരതൻ, രാജീവൻ പഴനെല്ലി, മോഹൻദാസ്, ജയന്തി തുടങ്ങിയവർ സംബന്ധിച്ചു.
Post Top Ad
Wednesday, July 15, 2020

സഹചര സമൃദ്ധി: സഹപാഠികളുടെ കൂട്ടായ്മയിൽ തരിശ്പാടങ്ങളിൽ കൃഷിയിറക്കി
Tags
# കാസർഗോഡ്
Share This

About Maviladam Varthakal
കാസർഗോഡ്
Tags
കാസർഗോഡ്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment