ആന്റിജന്‍ ടെസ്റ്റിനെ അറിയാം കോവിഡിനെ പ്രതിരോധിക്കാം - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Wednesday, July 29, 2020

ആന്റിജന്‍ ടെസ്റ്റിനെ അറിയാം കോവിഡിനെ പ്രതിരോധിക്കാം

കോവിഡ് രോഗവ്യാപനത്തിന്റെ കാലത്ത് നാം ഏറ്റവും കൂടുതല്‍ കേട്ട വാക്കുകളില്‍ ഒന്നാണ് ആന്റിജന്‍ ടെസ്റ്റ്. കോവിഡ് രോഗനിര്‍ണ്ണയം എളുപ്പത്തില്‍ സാധ്യമാക്കുന്ന പരിശോധന മാര്‍ഗ്ഗമാണ് ഇത്.ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തിയാല്‍ ഫലം ലഭിക്കാന്‍ ഒരു ദിവസമെങ്കിലുമെടുക്കുമെങ്കില്‍,പരാമാവധി 30 മിനുട്ട് കൊണ്ട് ഫലമറിയാംഎന്നതു തന്നെയാണ് ആന്റിജന്‍ ടെസ്റ്റിന്റെ മേന്‍മ.ഇത്  വളരെ വേഗം രോഗികളെ കണ്ടെത്തുന്നതിനും ചികിത്സ നല്‍കുന്നതിനും സഹായിക്കുന്നു.റാപ്പിഡ് ടെസ്റ്റ് എന്ന പേരിലും ഇത്  അറിയപ്പെടുന്നു.. കോറോണ വൈറസിന്റെ പ്രോട്ടീന്‍ എന്ന പുറംഭാഗമാണ് ആന്റിജന്‍ ടെസ്റ്റ് വഴി  പരിശോധിക്കുന്നത്.എന്നാല്‍  ആര്‍ ടി  പി സി ആര്‍ ടെസ്റ്റ് വഴി പരിശോധിക്കുന്നത് കോറോണ വൈറസിന്റെ ന്യൂക്ലിക്ക് ആസിഡ് എന്ന ഉള്‍ഭാഗമാണ്.ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ മൂക്കിലെ സ്രവമാണ്  ശേഖരിക്കുക.തെണ്ടയിലെ സ്രവമാണ് ആര്‍ ടി  പി സിആര്‍ ടെസ്റ്റ് നടത്തുന്നതിന് ശേഖരിക്കുന്നത്. സ്രവം എടുത്ത് അരമണിക്കൂറിനുള്ളില്‍ ഫലം അറിയുന്നതുകൊണ്ട്,രോഗം സ്ഥിരീകരിക്കുന്ന പക്ഷം എത്രയും പെട്ടെന്ന് രോഗിയെ കോവിഡ് ചികിത്സാലയങ്ങളിലേക്ക് മാറ്റാന്‍ ആന്റിജന്‍ ടെസ്റ്റ് വളരെയധികം സാധിക്കുന്നു.ഇത് ആ രോഗിയില്‍ നിന്നും കൂടുതല്‍  പേരിലേക്ക് രോഗം  പകരാനുള്ള സാഹചര്യം ഒഴിവാക്കുന്നു. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആദ്യദിനങ്ങളില്‍ തന്നെ നടത്തുന്ന,  ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആകാന്‍ സാധ്യതയുണ്ട്.രോഗാണു ശരീരത്തില്‍ പ്രവേശിച്ച് അഞ്ചാം ദിനം മുതലാണ് സ്രവം എടുക്കുന്നതെങ്കില്‍ പരിശോധനഫലം കൃത്യമായിരിക്കും.അതിനാല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി പരിശോധനാ ഫലം നെഗറ്റീവാകുന്ന  ചില കേസുകളില്‍(സ്രവ ദാതാവിന്റെ യാത്രാ ചരിത്രം,ആരോഗ്യനില എന്നിവ പരിഗണിച്ച്) ഡോക്ടര്‍മാര്‍ആര്‍ ടി  പി സിആര്‍ ടെസ്റ്റ്  നടത്താന്‍ നിര്‍ദേശിക്കാറുണ്ട്.ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവായാലും 14 ദിസവം ഹോം ക്വാറന്റൈയിന്‍ കഴിയാനാണ്  ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം . ഇങ്ങനെ ഹോം ക്വാറന്റൈയിനില്‍ കഴിയുന്ന വേളയില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍, ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട്  ആര്‍ ടി പി സിആര്‍ ടെസ്റ്റിന് വിധേയമാകണം. ജില്ലയില്‍ ദിനംപ്രതി  ശരാശരി 400 ആന്റിജന്‍ ടെസ്റ്റുകള്‍മാത്രം നടത്തുന്നുണ്ടെന്ന് ആന്റ്ിജന്‍ ടെസ്റ്റുകളുടെ ചുമതല വഹിക്കുന്ന ഡോക്ടര്‍  കെ ജോണ്‍ പറഞ്ഞു. ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും രണ്ട് മൊബൈല്‍ യൂണിറ്റുകള്‍  വഴിയും ആവാശ്യാനുസരണം പ്രത്യേകം  സജ്ജമാക്കുന്ന ക്യാമ്പുകള്‍ വഴിയുമാണ് കോവിഡ് രോഗികളുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍,ക്ലസ്റ്ററുകളില്‍ ഉള്ളവര്‍,പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരുടെ സ്രവം ആന്റിജന്‍ പരിശോധനയ്ക്ക് ശേഖരിക്കുന്നത്.കാഞ്ഞങ്ങാട് ജില്ലാആശുപത്രി,കാസര്‍കോട് ജനറല്‍ ആശുപത്രി,താലൂക്ക് ആശുപത്രികളായ തൃക്കരിപ്പൂര്‍,നീ്‌ലേശ്വരം,പനത്തടി,മംഗല്‍പ്പാടി എന്നിവിടങ്ങളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായ ചെറുത്തൂര്‍,പെരിയ, കുമ്പള,മഞ്ചേശ്വരം,ബദിയടുക്ക എന്നിവിടങ്ങളിലും ഉദുമ എഫ് എച്ച് സിയിലും ആന്റിജന്‍ ടെസ്റ്റ് നടത്തുന്നുണ്ട.് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് മാത്രമാണ്‌നിലവില്‍ ഇവിടങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്തുന്നുള്ളു.ജില്ലയില്‍ ഇതുവരെ 21305 ആര്‍.ടി പി സിആര്‍, 5298 ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തിജില്ലയില്‍ ഇതുവരെയായി കോവിഡ് രോഗ നിര്‍ണ്ണയത്തിനായി 21305 ആര്‍.ടി പി സിആര്‍ ടെസ്റ്റുകളും 5298 ആന്റിജന്‍ ടെസ്റ്റുകളുമാണ് നടത്തിയത്.ജൂലൈ 23 മുതല്‍ 26 വരെയായിമാത്രം 1740 ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളും 2658 ആന്റിജന്‍ ടെസ്റ്റുകളും നടത്തിയിട്ടുണ്ട്.ജൂലൈ 23 ന്   476, 445, 24 ന്, 479,828 , 25 ന് 383,985, 26 ന് 402,400 എന്നിങ്ങനെയാണ് ആര്‍ ടി പി സിആര്‍,ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തിയത്.

No comments:

Post a Comment

Post Bottom Ad

1 3