കരിന്തളം: ബയോഡൈവേർസിറ്റി ബോർഡിൻ്റെ പഠന റിപ്പോർട്ട് നടപ്പിലാക്കുക, മുണ്ടത്തടം ക്വാറിയും ക്രഷർ യൂണിറ്റും അടച്ചു പൂട്ടുക, ജനങ്ങങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമരസമിതി പഞ്ചായത്ത് പടിക്കൽ നടത്തുന്ന പഞ്ചദിന സത്യാഗ്രഹത്തിൻ്റെ രണ്ടാം ദിനം ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ഉമേശൻ വേളൂർ അധ്യക്ഷത വഹിച്ചു. ബി ജെ പി. ബൂത്ത് പ്രസിഡണ്ട് ഇ മുരളീധരൻ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വി കൃഷ്ണൻ, പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലഗോപാലൻ കാളിയാനം, ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി അംഗം ഹരികൃഷ്ണൻ, ജില്ല പരിസ്ഥിതി അംഗം കലാധരൻ, അയൽക്കൂട്ട സമരസമിതി നേതാവ് ജിമ്മി അലക്സ് സംസാരിച്ചു.
Post Top Ad
Wednesday, July 15, 2020

മുണ്ടത്തടം ക്വാറിവിരുദ്ധ സമരസമിതിയുടെ പഞ്ചദിന സത്യാഗ്രഹം രണ്ടാം ദിനത്തിലേക്ക്
Tags
# കാസർഗോഡ്
Share This

About Maviladam Varthakal
കാസർഗോഡ്
Tags
കാസർഗോഡ്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment