മാവിലാകടപ്പുറം: അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവുമായി കഴിയുകയാണ് വലിയപറമ്പ ഗ്രാമ പഞ്ചായത്തിൽ പതിമൂന്നാം വാർഡിലെ മാവിലാകടപ്പുറത്തെ കെ പി പി കുമ്പ. മഴയത്ത് ചോർന്നൊലിക്കുന്ന ഓലകൊണ്ട് മറച്ച് കെട്ടിയ കുടിലിലാണ് മകളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബം കഴിയുന്നത്. പത്താംതരം വിദ്യാർത്ഥിനിയായ മകൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ ഇല്ലാത്ത ബുദ്ധിമുട്ട് മറുഭാഗത്ത്. അന്നന്നത്തെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഈ കോവിഡ് കാലത്ത് ഒരു ടെലിവിഷൻ വാങ്ങുകയെന്നത് അതിലേറെ പ്രയാസകരമാണ്
വീടെന്ന ആനുകൂല്യം നേടിയെടുക്കാൻ പല തവണ ഓഫീസുകൾ കയറിയിറങ്ങി, കാണാത്ത ജനപ്രതിനിധികളില്ല. അടച്ചുറപ്പുള്ള വീട്ടിൽ സംരക്ഷിക്കപേടേണ്ടവരാണ് പെൺകുട്ടികൾ ലൈഫ് ഭവനപദ്ധതികളിലടക്കം സാങ്കേതികത്വത്തിൻ്റെ നൂലാമലകളിൽ കുടുങ്ങി അർഹതപ്പെട്ട ആനുകൂല്യങ്ങളിൽ നിന്നും പുറത്താക്കപ്പെടുമ്പോൾ ഇവർക്കൊരു കൈത്താങ്ങാകാൻ സുമസുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

No comments:
Post a Comment