തിങ്കളാഴ്ച മാസപ്പിറവി കാണാത്തതിനാൽ സൗദിയിൽ ബലിപെരുന്നാൾ വെള്ളിയാഴ്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ദുൽഖഅദ് 29ന് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ സൂപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അന്നേദിവസം മാസപ്പിറവി എവിടെയും കാണാൻ കഴിഞ്ഞില്ല.
ചൊവ്വാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കും. ദുൽഹജ്ജ് ഒന്ന് ബുധനാഴ്ചയായിരിക്കും. ഹജ്ജ് സുപ്രധാന ചടങ്ങ് അറഫ ദിനം ജുലൈ 30 വ്യാഴാഴ്ചയായിരിക്കുമെന്നും സൗദി സുപ്രീം കോടതി വ്യക്തമാക്കി.
ചൊവ്വാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കും. ദുൽഹജ്ജ് ഒന്ന് ബുധനാഴ്ചയായിരിക്കും. ഹജ്ജ് സുപ്രധാന ചടങ്ങ് അറഫ ദിനം ജുലൈ 30 വ്യാഴാഴ്ചയായിരിക്കുമെന്നും സൗദി സുപ്രീം കോടതി വ്യക്തമാക്കി.
No comments:
Post a Comment