കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജനക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.പഞ്ചസാര, ചെറുപയര്‍/വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി, വെളിച്ചെണ്ണ/സണ്‍ഫ്‌ളവര്‍ ഓയില്‍, പപ്പടം, സേമിയ/പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക.ഓഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം ആരംഭിക്കും. ഇതു കൂടാതെ മതിയായ അളവില്‍ റേഷന്‍ ലഭിക്കാത്ത മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 10 കിലോ അരി വീതം 15 രൂപ നിരക്കില്‍ വിതരണം ചെയ്യും.
Post Top Ad
Wednesday, July 22, 2020

Home
കേരളം
ഓണത്തിന് എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റ്; വിതരണം ഓഗസ്റ്റ് അവസാനത്തോടെ-മുഖ്യമന്ത്രി
ഓണത്തിന് എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റ്; വിതരണം ഓഗസ്റ്റ് അവസാനത്തോടെ-മുഖ്യമന്ത്രി
Tags
# കേരളം
Share This

About Maviladam Varthakal
കേരളം
Tags
കേരളം
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment