പ്രമുഖ നോവലിസ്റ്റ് സുധാകർ മംഗളോദയംഅന്തരിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Friday, July 17, 2020

പ്രമുഖ നോവലിസ്റ്റ് സുധാകർ മംഗളോദയംഅന്തരിച്ചു

പ്രമുഖ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു.  57 വയസായിരുന്നു. വൈകീട്ട് ആറ് മണിക്ക് കോട്ടയത്തെ വെള്ളൂരിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

നോവലുകള്‍ പിന്നീട് പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചു. പി പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി.നായര്‍ എന്ന യഥാര്‍ഥ പേരില്‍ ആണ് എഴുതിയത്. 1985ല്‍ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേതാണ്. പാദസ്വരം, നന്ദിനി ഓപ്പോള്‍, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറന്‍ നിലാവ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാള മനോരമ, മംഗളം ആഴ്ച പതിപ്പ് തുടങ്ങിയ പ്രസിദ്ധീകണണങ്ങളില്‍ എഴുതിയ നോവലുകളാണ് സുധാകര്‍ മംഗളോദയത്തെ ജനപ്രിയ എഴുത്തുകാരനാക്കിയത്. സംസ്‌കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പില്‍

No comments:

Post a Comment

Post Bottom Ad

1 3