പഠന സാന്ത്വനമൊരുക്കി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Wednesday, July 15, 2020

പഠന സാന്ത്വനമൊരുക്കി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

ചെറുവത്തൂർ: കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠന സഹായം ആവശ്യമുള്ള കുട്ടികൾക്ക് ടെലിവിഷൻ നൽകി.  സ്കൂളിലെ 1999-2001 വർഷത്തിലെ പ്ലസ് ടു കോമേർസ് വിദ്യാർത്ഥികളാണ് രണ്ട് ടെലിവിഷൻ സെറ്റുകൾ നൽകിയത്. വിദ്യാലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട്  എം രാജൻ ടെലിവിഷൻ ഏറ്റുവാങ്ങി. ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി സി വി രവീന്ദ്രൻ ,സീനിയർ അസിസ്റ്റൻ്റ് കെ കൃഷ്ണൻ, എം മോഹനൻ, കെ വി വിദ്യ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ഭാരവാഹികളായ എം  രേഖ, കെ വി പ്രജീഷ്  എന്നിവർ സംസാരിച്ചു. കെ വൽസല നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾക്ക് ടെലിവിഷൻ വിതരണം ചെയ്തു.

No comments:

Post a Comment

Post Bottom Ad

1 3