ജില്ലയില്‍ 24 വരെ മത്സ്യബന്ധനം നിരോധിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdSaturday, July 18, 2020

ജില്ലയില്‍ 24 വരെ മത്സ്യബന്ധനം നിരോധിച്ചു

കാസര്‍കോട് ജില്ലയില്‍ ഇന്ന് മുതല്‍ (ജൂലൈ 18) ഈ മാസം 24 വരെ മത്സ്യബന്ധനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. നിലവില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടിട്ടുള്ള ഫൈബര്‍ വള്ളങ്ങള്‍ തൈക്കടപ്പുറം, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് കരയ്ക്കടുപ്പിക്കേണ്ടത്. ചെറുവള്ളങ്ങള്‍ പള്ളിക്കര, കീഴൂര്‍, തൃക്കണ്ണാട്, അജാനൂര്‍, കുമ്പള, കോയിപ്പാടി, ഉപ്പള, ആരിക്കാടി, കാഞ്ഞങ്ങാട് മീനാപ്പീസ്, ബേക്കല്‍ എന്നിവടങ്ങളിലുമാണ് തിരിച്ചെത്തേണ്ടത്. നിരോധനം തുടരണമോയെന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി പിന്നീട് തീരുമാനിക്കുമെന്നും ജില്ലാ കളക്ടര്‍ കളക്ടര്‍ അറിയിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനമേഖലയില്‍ നിയന്ത്രണവും സംരക്ഷണവും ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയില്‍ മത്സ്യമേഖലയിലെ സംഘടനാ പ്രതിനിധികളുമായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനമെടുത്തത്

No comments:

Post a Comment

Post Bottom Ad

1 3