ശക്തമായ മഴയ്ക്ക് സാധ്യത ജില്ലയില്‍ നാളെ മുതല്‍ 19 വരെ യെല്ലോ അലേര്‍ട്ട് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdWednesday, July 15, 2020

ശക്തമായ മഴയ്ക്ക് സാധ്യത ജില്ലയില്‍ നാളെ മുതല്‍ 19 വരെ യെല്ലോ അലേര്‍ട്ട്

കാസർഗോഡ്: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍
ജൂലൈ 16, 17,18,19 തിയ്യതികളില്‍ കാലാവസ്ഥ വകുപ്പ് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും മറ്റും ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

1 3