ജില്ലയില്‍ ജൂലൈ 17മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണമെര്‍പ്പെടുത്തിയതായി ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.എന്നാല്‍ പൊതുഗതാഗതത്തിന് നിരോധനമില്ല. അതത് പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശത്തിന് അനുസരിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ജൂലൈ 31 വരെയുള്ള ഈ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ കെ എസ് ആര്‍ ടി സി, സ്വകാര്യബസുകള്‍ക്ക് സര്‍വ്വീസ് നടത്താമെങ്കിലും കണ്ടെയ്‌മെന്റ് സോണില്‍ നിര്‍ത്താനോ, ആളുകളെ കയറ്റാനോ പാടില്ല. കണ്ടെയ്‌മെന്റ് സോണില്‍ ഓട്ടോ,ടാക്‌സി വാഹനങ്ങളുടെ സ്റ്റാന്റ് അനുവദിക്കില്ല,എന്നാല്‍ ഇതുവഴി ഈ വാഹനങ്ങള്‍ ഓടാമെങ്കിലും കൃത്യമായി ഡ്രൈവര്‍, യാത്രികര്‍ സീറ്റുകള്‍ ഷീല്‍ഡ് വെച്ച് വേര്‍തിരിച്ചിരിക്കണം.
Post Top Ad
Thursday, July 16, 2020

Home
കാസർഗോഡ്
ജില്ലയില്‍ ജൂലൈ 17 മുതൽ പൊതുഗതാഗതത്തിന് നിയന്ത്രണമെര്‍പ്പെടുത്തി, നിരോധനമില്ല: ജില്ലാ കളക്ടര്‍
ജില്ലയില്‍ ജൂലൈ 17 മുതൽ പൊതുഗതാഗതത്തിന് നിയന്ത്രണമെര്‍പ്പെടുത്തി, നിരോധനമില്ല: ജില്ലാ കളക്ടര്‍
Tags
# കാസർഗോഡ്
Share This

About Maviladam Varthakal
കാസർഗോഡ്
Tags
കാസർഗോഡ്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment