സൗദി അറേബ്യ:ഹജ്ജിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ഒരാഴ്ചയെങ്കിലും നിര്‍ബന്ധിത ക്വാനന്‍റൈനാണ് ഹജ്ജിന് മുന്‍പേ ഹാജിമാര്‍ നടത്തേണ്ടത്. ഹജ്ജിന് ശേഷവും 14 ദിവസം ക്വാറന്‍റൈനില്‍ തുടരണം. കോവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയാകും പുണ്യ നഗരികളിലേക്ക് പ്രവേശനം.എല്ലാ തവണയും വിവിധ രാജ്യങ്ങളുടെ ഹജ്ജ് മിഷനുമായി സഹകരിച്ചാണ് തീര്‍ഥാടകരെ തെരഞ്ഞെടുക്കാറ്. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇത്തവണ തീര്‍ഥാടകരെ തെരഞ്ഞെടുക്കുക. പ്രാഥമിക അനുമതി ലഭിച്ചവര്‍ ഇന്നലെ മുതല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇനി ഹജ്ജ് തുടങ്ങും വരെ റൂമില്‍ കഴിയണം. അന്തിമ അനുമതി ലഭിച്ചാല്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാക്കും. നെഗറ്റീവാണെങ്കില്‍ ഹജ്ജില്‍ പങ്കെടുക്കാം.
അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളില്‍ ഹാജിമാര്‍ക്ക് പ്രത്യേക സൌകര്യങ്ങളുണ്ടാകും. 30 ലക്ഷത്തിലേറെ ഹാജിമാര്‍ക്ക് അനായാസം തങ്ങാവുന്ന മേഖലയിലേക്ക് പതിനായിരം ഹാജിമാരേ ഇത്തവണ എത്തൂ. ഇതിനാല്‍ തന്നെ ക്രമീകരണം എളുപ്പമാണ്. പ്രത്യേക മെഡിക്കല്‍ വിഭാഗം സംഘങ്ങളായി തിരിഞ്ഞ് ഹാജിമാര്‍ക്കൊപ്പമുണ്ടാകും. അന്തിമ പ്രോട്ടോക്കോള്‍ രണ്ടു ദിവസത്തിനകം പുറത്തിറങ്ങും.

No comments:
Post a Comment