ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.37 കോടിയിലേക്ക് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Thursday, July 16, 2020

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.37 കോടിയിലേക്ക്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേൾഡോമീറ്ററിന്റെ കണക്കനുസരിച്ച് 13,681,100 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 586,127 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 8,027,820 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

അമേരിക്കയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ 66000ത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം പിന്നിട്ടു. ബ്രസീലില്‍ 35,000ത്തില്‍ അധികം പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. അയ്യായിരത്തില്‍ ഏറെ പേര്‍ കൂടി മരിച്ചതോടെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 5.86 ലക്ഷം ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ഇന്ത്യയിലും കൊവിഡ് വ്യാപനം അതി തീവ്രമാകുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 9.5 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം മാത്രം 30000ത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 7,975 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷം കടന്നു.

അതേസമയം, രാജ്യത്ത് കൊവിഡ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ഡോക്ടർമാർക്ക് ഐ.എം.എ റെഡ് അലർട്ട് നൽകി. ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ഐ.എം.എയുടെ നിർദേശം. രോഗം വരാതിരിക്കാനുളള നടപടികൾ സ്വീകരിക്കാനും, സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി പാലിക്കണമെന്നും ഐ.എം.എയുടെ നിർദേശത്തിൽ പറയുന്നു.

No comments:

Post a Comment

Post Bottom Ad

1 3