കേന്ദ്ര സർക്കാരിൻ്റെ ഇ-വിദ്യ പദ്ധതി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, May 17, 2020

കേന്ദ്ര സർക്കാരിൻ്റെ ഇ-വിദ്യ പദ്ധതി

വിദ്യാര്‍ഥികള്‍ക്കായി ഓരോ ക്ലാസുകാര്‍ക്കും ഓരോ ടിവി ചാനല്‍: പാഠ്യപദ്ധതിയില്‍ പുതിയ മാറ്റങ്ങള്‍
May 17, 2020

ന്യൂഡല്‍ഹി:  സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിനായി പ്രധാനമന്ത്രി ഇ വിദ്യാ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഡിജിറ്റല്‍ / ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്കുള്ള മള്‍ട്ടി-മോഡ് ആക്സസ്സിനായാണ് പദ്ധതി കൊണ്ടുവരുന്നത്. നിലവില്‍ രാജ്യത്തെ 100 പ്രമുഖ സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങാനുള്ള അനുവാദം മെയ് 30 മുതല്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയിലെ പദ്ധതികള്‍ ഇങ്ങനെ

  • ദീക്ഷ എന്ന പദ്ധതി പ്രകാരം ഒരുരാജ്യം ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പരിപാടി ആവിഷ്‌കരിക്കും.
  • ഇതനുസരിച്ച് എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങളുടെ ഡിജിറ്റല്‍ ഉള്ളടക്കം പാഠപുസ്തകങ്ങളില്‍ ക്യു.ആര്‍. കോഡ് മുഖേനെ രേഖപ്പെടുത്തും.  
  • ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഓരോ ക്ലാസിനും പ്രത്യേകമായി ചാനല്‍ തുടങ്ങും. ഒരു കാസ്ല് ഒരു ചാനല്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുക.
  • കാഴ്ച വൈകല്യങ്ങള്‍, കേഴ്‌വി വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ക്കായി പ്രത്യേക ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കും. 
  • കമ്യൂണിറ്റി റേഡിയോ സംവിധാനം ഉപയോഗിച്ച് രാജ്യത്താകമാനം വിദ്യാഭ്യാസ പദ്ധതി വ്യാപിപ്പിക്കും. 
  • ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ വേണ്ടി ക്‌ളാസുകള്‍ നടപ്പാക്കും. മനോ ദര്‍പ്പണ്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 
  • 21-ാം നൂറ്റാണ്ടില്‍ ലോകം ആവശ്യപ്പെടുന്ന നൈപുണ്യ ശേഷി വിദ്യാര്‍ഥികളിലും അധ്യാപകരിലും വര്‍ധിപ്പിക്കാന്‍ ദേശിയ പാഠ്യപദ്ധതിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരും.
  • 2025 ഓടെ എല്ലാ കുട്ടികളും കുറഞ്ഞത് അഞ്ചാംക്ലാസ് വരെയെങ്കിലും വിദ്യാഭ്യാസം നേടിയവരാകണമെന്ന ലക്ഷ്യത്തോടെ നാഷണല്‍ ഫൗണ്ടേഷനല്‍ ലിറ്ററസി ആന്‍ഡ് ന്യുമെറസി മിഷന്‍ ഈ വര്‍ഷം ഡിസംബറോടെ ആരംഭിക്കും.
  • ഇന്റര്‍നെറ്റ് സൗ കര്യം ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് വേണ്ടി സ്വയംപ്രഭ ഡിടിഎച്ച് ചാനല്‍ ആരംഭിക്കും. 
  • സ്‌കൈപ്പ് മുഖേനെ ഈ ചാനല്‍ പിരപാടിയില്‍ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കും.
  • നാലുമണിക്കൂറായിരിക്കും ഈ ചാനല്‍ പ്രവര്‍ത്തിക്കുക.
  • ഇതിനായി സ്വകാര്യ ഡിടിഎച്ച് സേവന ദാതാക്കളെയും ഉള്‍പ്പെടുത്തും

No comments:

Post a Comment

Post Bottom Ad

1 3