ട്രെയിൻ സർവ്വീസ് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Tuesday, May 12, 2020

ട്രെയിൻ സർവ്വീസ്

രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കം; കേരളത്തിലേക്ക് നാളെ 

രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. കേരളത്തിലേക്ക് ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഐആര്‍സിടിസി വഴി ആരംഭിച്ച ടിക്കറ്റ് വിൽപ്പന മിനുറ്റുകൾക്കകമാണ് പൂർത്തിയായത്.

രാജ്യത്തെ 15 പ്രധാന നഗരങ്ങളിലേക്ക് ഡൽഹിയിൽ നിന്നും 15 ട്രെയിനുകളാണ് പ്രത്യേക സർവീസ് നടത്തുക. കേരളത്തിലേക്ക് ആഴ്ചയിൽ മൂന്ന് ട്രെയിനുകളാണുള്ളത്. ആദ്യത്തെ ഡൽഹി - തിരുവനന്തപുരം യാത്ര ബുധനാഴ്ച രാവിലെ 10.55ന് ആരംഭിക്കും. ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിൽ ഈ സർവീസ് ഉണ്ടാകും. തിരുവനന്തപുരം - ഡൽഹി സർവീസ് വെള്ളിയാഴ്ച വൈകീട്ട് 7.45നാണ് ആരംഭിക്കുക. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഈ സർവീസ് തുടരും

No comments:

Post a Comment

Post Bottom Ad

1 3