മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26ന് തുടങ്ങും
കോവിഡ് കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി പരീക്ഷയുടെ പുതിയ തീയതി ആയി.ഈ മാസം 26നാണ് കണക്ക് പരീക്ഷ. 27ന് ഫിസിക്സിന്‍റെയും 28ന് കെമിസ്ട്രിയുടേയും പരീക്ഷ നടക്കും.ഉച്ചക്ക് ശേഷമാണ് പരീക്ഷ. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളും 26ന് തുടങ്ങും. രാവിലെയാണ് ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ നടക്കുക.
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10നാണ് ആരംഭിച്ചത്. പിന്നീട് കോവിഡ് രൂക്ഷമായതോടെ പരീക്ഷകള്‍ മാറ്റിവയ്ക്കുകയായിരുന്നു.
No comments:
Post a Comment