സംസ്ഥാനത്തെ പരിശോധന സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൊണ്ട് നാല് ലാബുകൾ പ്രവർത്തനസജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പരിശോധന സംവിധാനങ്ങൾ വർധിപ്പിക്കുന്നുണ്ട്. നാല് ദിവസം കൊണ്ട് നാല് ലാബ് പ്രവർത്തനസജ്ജമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളിൽ ടെസ്റ്റ് നടത്താൻ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർഗോഡ് അതിർത്തിയിലൂടെ രോഗികൾക്ക് പോകാൻ സാധിക്കാത്ത പ്രശ്നം കുറേ നാളുകളായി നമ്മുടെ ചർച്ചയിൽ ഉണ്ട്. ഇന്നും ചികിത്സ കിട്ടാതെ ഒരാൾ മരിച്ചു. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ എത്തിക്കാൻ ശ്രമിക്കും.
No comments:
Post a Comment