ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ ചുരുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. സമ്പര്‍ക്ക വിലക്കുള്ളതിനാല്‍ വിശ്വാസികള്‍ വീട്ടിലിരിക്കുമ്പോള്‍ വൈദികര്‍ മാത്രമാണ് തിരുക്കര്‍മ്മങ്ങളില്‍ പങ്കാളികളായത്. വൈദികരും സഹായികളും ഉള്‍പ്പെടെ പരമാവധി അഞ്ച് പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് കേരളത്തിലുടനീളമുള്ള പള്ളികളില്‍ ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ നടന്നത്.
ക്രൈസ്തവര്‍ക്കിടയില്‍ ഏറെ പ്രധാന്യമുള്ള ദുഃഖവെള്ളി ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.
ക്രിസ്തുവിന്റെ കാല്‍വരിയാത്രയെ അനുസ്മരിക്കുന്ന കുരിശിന്റെ വഴിയും ഒഴിവാക്കിയിട്ടുണ്ട്. മിക്ക ദേവാലയങ്ങളിലും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ വിശ്വാസികള്‍ക്ക് കാണാനായി ലൈവ് സ്ട്രീമിങ്ങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്
No comments:
Post a Comment