പത്തനംതിട്ട സ്വദേശി അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചു; മണിക്കൂറുകൾക്ക് ശേഷം ഭാര്യയും മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട സ്വദേശി അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട പ്രക്കാനം ഇടത്തിൽ സാമുവലാണ് (83) മരിച്ചത്. ഭാര്യ മേരി സമുവലും (81) മണിക്കൂറുകൾക്ക് ശേഷം മരിച്ചു. ഫിലാഡൽഫിയയിൽ വച്ചായിരുന്നു മരണം. ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സാമുവല്‍ കോവിഡ് ബാധിച്ചാണ് മരിച്ചത്. പത്തനംതിട്ട തോന്ന്യാമല സ്വദേശിയായ മേരിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.
വ്യാഴാഴ്ച രാവിലെയാണ് സാമുവൽ നിര്യാതനായത്. പിന്നീട് മേരി സാമുവലും മരിച്ചു. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരും മരിച്ചത്. സെന്റ് ജൂഡ് കാത്തലിക്ക് ചർച്ച് അംഗംങ്ങളാണ് ഇരുവരും. 1993 ലാണ് ഇവർ അമേരിക്കയിലെത്തുന്നത്
No comments:
Post a Comment