24മണിക്കൂറിനുള്ളില്‍ 540 രോഗികള്‍, 17 മരണം; ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 5734
Apr 9, 2020
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 540 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 5,734 ആയി ഉയർന്നു.
മരണസംഖ്യ 166 ആയി. 24 മണിക്കൂറിനുള്ളിൽ 17 പേർ മരിച്ചു. രോഗബാധിതരിൽ 5,095 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. 473 പേർ രോഗമുക്തരായി.
ഏറ്റവും കൂടുതൽ രോഗബാധിതരും മരണസംഖ്യയും മഹാരാഷ്ട്രയിലാണ്. 1135 രോഗികളിൽ 72 പേർ മരിച്ചു. തമിഴ്നാട്ടിൽ 738 പേർക്കും ഡൽഹിയിൽ 669 പേർക്കും വൈറസ് ബാധസ്ഥിരീകരിച്ചു. തെലങ്കാനയിൽ 427 പേർക്കും രാജസ്ഥാനിൽ 381 പേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.
No comments:
Post a Comment