മുക്കം (കോഴിക്കോട്): കൊടിയത്തൂര്‍ പഞ്ചായത്തിലെ വെസ്‌റ്റ് കൊടിയത്തൂര്‍ കോഴിഫാമില്‍ പക്ഷിപ്പനി എത്തിയത് ദേശാടന പക്ഷികളിലൂടെയാകാന്‍ സാധ്യതയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അന്വേഷണ സംഘം.ഫാമിന്റെ തൊട്ടടുത്ത് വെള്ളക്കെട്ടുണ്ട്. ഇവിടെ ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ എത്താറുമുണ്ട്.
അതുകൊണ്ടുതന്നെ പക്ഷിപ്പനിയുടെ ഉറവിടം ഇവിടെയെത്തുന്ന ദേശാടനപക്ഷികളാകാന്‍ സാധ്യതയുള്ളതായി ഇന്നലെ ഇവിടെയെത്തിയ കേന്ദ്ര ആരോഗ്യ വകുപ്പ് ഉപദേഷ്‌ടാവ് ഡോ: എം.കെ ഷൗക്കത്തലി പറഞ്ഞു.എന്നാല്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച കോഴികളും ഇവിടെയെത്തുന്ന പക്ഷികളും കൂടിക്കലരാറില്ലെന്ന് ഫാം ഉടമ ഷറീന പറഞ്ഞെങ്കിലും ദേശാടന പക്ഷികളില്‍ നിന്നു പകരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നായിരുന്നു കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. വെസ്‌റ്റ് കൊടിയത്തൂരില്‍ പക്ഷിപ്പനി കണ്ടെത്തിയ സംഭവത്തില്‍ ആശങ്ക വേണ്ടെന്നു ഡോ.എം.കെ ഷൗക്കത്തലി പറഞ്ഞു.ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും നശിപ്പിച്ചതിന് ശേഷം സമീപത്തെവിടെയും പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്താന്‍ കഴിയാത്തത് കാര്യങ്ങള്‍ നിയന്ത്രണ വിധേയമായതായാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.കാര്യങ്ങള്‍ എല്ലാം നല്ല നിലയിലാണ് ഇപ്പോള്‍ പോകുന്നത്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള ഒരു സാധ്യതയും നിലവില്‍ ഇല്ല. പക്ഷിപ്പനി അപൂര്‍വമായി മാത്രമേ മനുഷ്യരിലേക്ക് പടരുകയുള്ളൂ.
Post Top Ad
Thursday, March 12, 2020

പക്ഷിപ്പനിയുടെ ഉറവിടം ദേശാടന പക്ഷികളാകാന്‍ സാധ്യത: കേന്ദ്ര സംഘം
Tags
# കേരളം
# കോഴിക്കോട്
Share This

About Maviladam Varthakal
കോഴിക്കോട്
Tags
കേരളം,
കോഴിക്കോട്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment