ബെംഗളൂരു: കര്‍ണാടകത്തില്‍ കെറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍.ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും താല്കാലിക ജീവനക്കാരുടെയും അവധി സര്‍ക്കാര്‍ റദ്ദാക്കി. സംസ്ഥാനത്തെ മാളുകള്‍, സിനിമാ തിയേറ്റര്‍, പബ്ബുകള്‍, വിവാഹ ചടങ്ങുകള്‍, ആള്‍ക്കൂട്ടം പങ്കെടുക്കുന്ന മറ്റു പരിപാടികള്‍ എന്നിവ അടുത്ത ഒരാഴ്ചത്തേക്ക് നിരോധിച്ചതായി മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു.
കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തിയ എല്ലാ യാത്രക്കാരോടും 14 ദിവസം വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
No comments:
Post a Comment