കൊറോണ ; സംസ്ഥാനത്തെ മദ്യശാലകളും അടച്ചുപൂട്ടണം : മുല്ലപ്പള്ളി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കൊവിഡ് 19 പ്രതിരോധത്തിനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് കോണ്‍ഗ്രസിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള നടപടികൾ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു . “വിദേശത്ത് നിന്ന് വരുന്നവരെ വിമാനത്താവളത്തിൽ വച്ച് നേരത്തെ പരിശോധിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നു. വിമനത്താവളത്തിലെ പരിശോധനയില്‍ വീഴ്ച സംഭവിച്ചു . നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കുന്നത് തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കും. അത് ഭീതി കൂട്ടും. ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ നടപടി വേണം.കോറോണ സർവ്വകക്ഷി യോഗം വിളിക്കണമെന്നും” മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
No comments:
Post a Comment