ഡിഎംകെ ജനറൽ സെക്രട്ടറി അന്തരിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdSaturday, March 7, 2020

ഡിഎംകെ ജനറൽ സെക്രട്ടറി അന്തരിച്ചു

ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ അന്തരിച്ചു 

ചെന്നൈ: ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. ശനിയാഴ്ച അര്‍ധരാത്രി ഒരു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

ശ്വാസതടസ്സത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് അന്‍പഴകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷമായി അന്‍പഴകന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. 

ഡി.എം.കെ.യുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു അന്‍പഴകന്‍. 1977 മുതല്‍ ഡി.എം.കെ.യുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അന്‍പഴകന്‍ തമിഴ്നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അന്തരിച്ച ഡി.എം.കെ. മുന്‍ അധ്യക്ഷന്‍ കരുണാനിധിയുടെ അടുത്ത സുഹൃത്തായിരുന്നു പേരാസിരിയര്‍ (പ്രൊഫസര്‍) എന്നറിയപ്പെടുന്ന അന്‍പഴകന്‍. ചെന്നൈ പച്ചയപ്പാസ് കോളേജിലെ തമിഴ് അധ്യാപകനായിരുന്നു.

അന്‍പഴകന്റെ വിയോഗത്തെത്തുടര്‍ന്ന് ഡിഎംകെ ഓഫീസുകളില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യപിച്ചിട്ടുണ്ട്.

No comments:

Post a Comment

Post Bottom Ad

1 3