
'തന്റെ വീട്ടില്‍ ഏതു നേരത്തും വരാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന ആളാണ് ജ്യോതിരാദിത്യ സിന്ധ്യ, കോളേജ് കാലം മുതല്‍ തനിക്കൊപ്പമുണ്ടായിരുന്ന ആളാണ് അദ്ദേഹമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂസ് 18 ചാനലിനോടായിരുന്നു രാഹുലിന്റെ പ്രതികരണം.
ബിജെപിയിലേക്ക് പോകുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ രാഹുലുമായി കൂടിക്കാഴ്ച നടത്താന്‍ ജ്യോതിരാദിത്യ സിന്ധ്യ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ രാഹുല്‍ ഇതിന് തയ്യാറായിരുന്നില്ലെന്ന് സിന്ധ്യയുടെ ബന്ധുവായ പ്രദ്യോത് മാണിക്യ നേരത്തേ ആരോപിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ അനുവാദം തന്നില്ല, കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഞങ്ങളെ രാഹുല്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതെന്നും പ്രദ്യോത് ചോദിച്ചു. കാത്തിരുന്നെങ്കിലും കാണാന്‍ അനുവാദം ലഭിച്ചില്ലെന്ന് ജ്യോതിരാദിത്യ തന്നോട് പറഞ്ഞതായും പ്രദ്യോത് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രാഹുല്‍ ഈ രീതിയില്‍ പ്രതികരിച്ചത്. തന്റെ വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും വരാന്‍ സ്വാതന്ത്ര്യമുള്ള ആളായിരുന്നു സിന്ധ്യയെന്ന് രാഹുല്‍ പറഞ്ഞു.
ദൂന്‍ സ്‌കൂളില്‍ രാഹുല്‍ ഗാന്ധിയുടെ സഹവിദ്യാര്‍ഥിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. രാഹുലിന്റെ ഏറ്റവും അടുത്ത സഹായി കൂടിയായ സിന്ധ്യ പിയങ്ക ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
സമയവും ക്ഷമയുമാണ് ഏറ്റവും ശക്തിയുള്ള യോദ്ധാക്കള്‍ പോരാളികള്‍ എന്ന് കുറിച്ചുകൊണ്ടുള്ള കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പമുള്ള തന്റെ ചിത്രവും ട്വിറ്ററില്‍ രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
No comments:
Post a Comment