ന്യൂഡല്‍ഹി: സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന എസ്.ബി.ഐ. പിന്‍വലിച്ചു. അക്കൗണ്ട് ഉടമകള്‍ക്ക് അയയ്‌ക്കുന്ന എസ്.എം.എസിനുള്ള ചാര്‍ജും പിന്‍വലിച്ചു. തീരുമാനങ്ങള്‍ 44.51 കോടി അക്കൗണ്ട് ഉടമകള്‍ക്കു സഹായകരമാകും.
നിലവില്‍ മെട്രോ നഗരങ്ങളില്‍ പ്രതിമാസം 3000 രൂപ മിനിമം ബാലന്‍സ് വേണമെന്നായിരുന്നു നിബന്ധന. അര്‍ധ മെട്രോ, ഗ്രാമങ്ങളിലെ ഉപയോക്‌താക്കള്‍ യഥാക്രമം 2000, 1000 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തണമായിരുന്നു. മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍നിന്ന് പ്രതിമാസം അഞ്ച് മുതല്‍ 15 രൂപ വരെയാണു പിഴ ഈടാക്കിയിരുന്നത്. അക്കൗണ്ട് ഉടമകള്‍ക്ക് അയക്കുന്ന എസ്.എം.എസിനുള്ള ചാര്‍ജും പിന്‍വലിച്ചതായി എസ്.ബി.ഐ. ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിച്ചു. 21,959 ബ്രാഞ്ചുകളിലായി 31 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് എസ്.ബി.ഐയിലുള്ളത്.
Post Top Ad
Thursday, March 12, 2020

എസ്.ബി.ഐ. മിനിമം ബാലന്‍സ്, എസ്.എം.എസ്. ചാര്‍ജുകള്‍ പിന്‍വലിച്ചു
Tags
# INDIA
Share This

About Maviladam Varthakal
INDIA
Tags
INDIA
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment