ഏപ്രിൽ ഒന്നുമുതൽ വാഹനങ്ങളുടെ തേർഡ് പാർട്ടി പ്രീമിയം ഉയരും
3 hr. ago

ഹരിപ്പാട്: അടുത്ത സാമ്പത്തികവർഷം കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ വർധനവരുത്താൻ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.) നിർദേശം. വൈദ്യുതവാഹനങ്ങളുടെ പ്രീമിയത്തിൽ 15 ശതമാനം കുറവുവരുത്തും. ഓട്ടോറിക്ഷകളുടെ നിരക്കുയർത്തിയിട്ടില്ല.
പ്രീമിയത്തിന്റെ കരടുനിർദേശമാണ് പുറപ്പെടുവിച്ചത്. ജനങ്ങൾക്ക് മാർച്ച് 20 വരെ janita@irda.gov.in എന്ന വെബ്സൈറ്റിൽ ആക്ഷേപങ്ങൾ സമർപ്പിക്കാം. ഇതൂകൂടി പരിഗണിച്ച് ഈ മാസം അവസാനത്തോടെ അന്തിമനിരക്ക് പ്രഖ്യാപിക്കും. ഓരോ വിഭാഗത്തിലെയും വാഹനങ്ങളുണ്ടാക്കിയ അപകടങ്ങളും ഇൻഷുറൻസ് കമ്പനികൾ നൽകേണ്ടിവന്ന നഷ്ടപരിഹാരവും പരിഗണിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്. ഇതിനായി 2011-12 മുതൽ 2018-19 വരെയുള്ള ക്ലെയിമുകളാണ് പരിഗണിച്ചത്.
പുതിയ സ്വകാര്യകാറുകൾക്ക് മൂന്നുവർഷത്തേക്കും ഇരുചക്രവാഹനങ്ങൾക്ക് അഞ്ചുവർഷത്തേക്കുമുള്ള തേർഡ് പാർട്ടി പ്രീമിയം മുൻകൂർ അടയ്ക്കണം. നിലവിലുള്ളത് പുതുക്കുമ്പോൾ ഓരോ വർഷത്തേക്കുള്ള തുക അടച്ചാൽ മതിയാകും. 1500 സി.സി.യിൽ കൂടുതൽ ശേഷിയുള്ള സ്വകാര്യ കാറുകളുടെ പ്രീമിയം വർധിപ്പിച്ചിട്ടില്ല. മറ്റുവിഭാഗങ്ങളിൽ അഞ്ചു ശതമാനത്തോളമാണ് വർധന.
പ്രൈവറ്റ് കാർ (പുതുക്കുമ്പോൾ)
വാഹനം - നിലവിൽ - പുതിയത്
1000 സി.സി. വരെ 2072 - 2162
1001-1500 സി.സി. 3221 - 3383
1500 സി.സി.+ 7890 - 7890
പുതിയ സ്വകാര്യ കാർ (മൂന്നുവർഷത്തേക്ക് ഒറ്റത്തവണ)
1000 സി.സി. വരെ 5286 - 6079
1001-1500 സി.സി. 9534 - 10,149
1500 സി.സി.+ 24,305 - 24,305
ഇരുചക്രവാഹനം (പുതുക്കുമ്പോൾ)
75 സി.സി. വരെ 482 - 506
76-150 സി.സി. 752 - 769
151-350 സി.സി. 1193 - 1301
350 സി.സി.+ 2323 - 2571
പുതിയ ഇരുചക്രവാഹനം (അഞ്ചുവർഷത്തേക്ക്)
75 സി.സി. വരെ 1045 - 1223
76-1550 സി.സി. 3285 - 3845
151-350 സി.സി. 5453 - 6505
350-ൽ കൂടുതൽ 13,034 - 13,034
ടാക്സി കാറുകൾ
1000 സി.സി. വരെ 5796 - 6370
1001-1500 സി.സി. 7584 - 8375
1500 സി.സി.+ 10,051 - 11,099
സ്കൂൾ ബസ് 13,874 - 14,338
മറ്റുബസ്സുകൾ 14,494 - 14,978
(18 ശതമാനം ജി.എസ്.ടി.യും ഒരു ശതമാനം പ്രളയസെസും അധികം)
No comments:
Post a Comment