കാരുണ്യ പ്ലസ് ഒന്നാംസമ്മാനം കാലിക്കടവിൽ വിറ്റ ടിക്കറ്റിന്. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യയുടെ പി ആർ 557383 നമ്പർ ടിക്കറ്റി നാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് . ഡി എ ഡബ്ല്യു എഫ് ഏരിയ പ്രസിഡന്റ് കാലിക്കടവിലെ കെ രാജീവന്റെ ആര്യ ലോട്ടറി സ്റ്റാളിൽ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇതേ നമ്പറിൽ വ്യത്യസ്ത സീരിയലിൽ പ്പെട്ട 12 ടിക്കറ്റുകളാണ് ഈ സ്റ്റാളിൽ നിന്നും വിൽപന നടത്തിയത് . ബാക്കി വരുന്ന 11 ടിക്കറ്റുകൾക്കും 8000 രൂപ തോതിലും സമ്മാനം ലഭിച്ചിട്ടുണ്ട്.
എന്നാൽ ഭാഗ്യവാനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല പിലിക്കോടിലെ അജേഷ് കരക്കേരുവാണ് മാവിലാടം വാർത്തയിലൂടെ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്. ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തുകയുമായിരുന്നു. കോട്ടച്ചേരി സ്വദേശി ജിത്തു കാലിക്കടവിൽ ബന്ധുവീട്ടിൽ ഗൃഹപ്രവേശനത്തിന് ക്ഷണിക്കാനെത്തിയപ്പോഴാണ് ലോട്ടറി ടിക്കറ്റെടുത്തത്.
No comments:
Post a Comment