പൂച്ചാക്കല്‍ കാറപകടം: അസം സ്വദേശിയായ ഡ്രൈവര്‍ അറസ്‌റ്റില്‍ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Thursday, March 12, 2020

പൂച്ചാക്കല്‍ കാറപകടം: അസം സ്വദേശിയായ ഡ്രൈവര്‍ അറസ്‌റ്റില്‍

പൂച്ചാക്കല്‍(ആലപ്പുഴ): കഴിഞ്ഞദിവസം ആലപ്പുഴയിലെ പൂച്ചാക്കലില്‍ വിദ്യാര്‍ഥികളടക്കം 6 പേരെ ഇടിച്ചുതെറിപ്പിച്ച കാര്‍ ഓടിച്ചിരുന്ന അസം സ്വദേശി അറസ്‌റ്റില്‍. അസം ടിന്‍സുകിയ ദിമോര്‍ഗുരി മുഡായിഗയോണ്‍ ആനന്ദ മുഡോയാ(28)ണ്‌ അറസ്‌റ്റിലായത്‌. ഇയാളുടെ ഒപ്പമുണ്ടായിരുന്ന പാണാവള്ളി ഇടവഴിക്കല്‍ മനോജ്‌ പരുക്കേറ്റ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോലീസ്‌ നിരീഷണത്തില്‍ ചികിത്സയിലാണ്‌.
ഡിസ്‌ചാര്‍ജ്‌ ചെയ്‌താല്‍ ഇയാളെയും കസ്‌റ്റഡിയിലെടുക്കും. ഇരുവര്‍ക്കുമെതിരേ കുറ്റകരമായ നരഹത്യാ കുറ്റംചുമത്തി പൂച്ചാക്കല്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.
അപകടംനടന്ന പൂച്ചാക്കല്‍ ഉളവയ്‌പ്‌ ഇലക്‌ട്രിസിറ്റി റോഡില്‍ മണിയമ്ബള്ളി കലുങ്കിനു സമീപം ഫോറന്‍സിക്‌, സയന്റിഫിക്‌ ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ്‌ കസ്‌റ്റഡിയിലെടുത്ത കാറില്‍നിന്ന്‌ ഒഴിഞ്ഞ മദ്യക്കുപ്പികളും ഗ്ലാസും ആഹാരസാധനങ്ങളും കണ്ടെടുത്തു. കാര്‍ പൂച്ചാക്കല്‍ പോലീസ്‌ സ്‌റ്റേഷനിലേക്കു മാറ്റി. ഇയാള്‍ ഇവിടെ വന്നതു സംബന്ധിച്ച്‌ പോലീസ്‌ വിശദമായ അന്വേഷണം ആരംഭിച്ചു. ഇയാളില്‍നിന്ന്‌ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം തുടങ്ങി. അപകടത്തില്‍ പരുക്കേറ്റ പാണാവള്ളി ഉരുവംകുളത്തുവെളി ചന്ദ്രന്റെ മകള്‍ അനഘ (17), കോണേഴത്ത്‌ ബാബുവിന്റെ മകള്‍ ചന്ദന (17), അയ്യങ്ങയില്‍ സാബുവിന്റെ മകള്‍ സാഗി (17), തൈക്കാട്ടുശേരി ഉളവയ്‌പ്‌ ഉരുക്കതറ അനിരുദ്ധന്റെ മകള്‍ അര്‍ച്ചന (17) എന്നിവരും ബൈക്കില്‍ സഞ്ചരിച്ച പാണാവള്ളി മാനാശേരി അനീഷ്‌ (34) മകന്‍ വേദവ്‌ (നാല്‌) എന്നിവരും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്‌. കുട്ടികളില്‍നിന്ന്‌ പോലീസ്‌ മൊഴിയെടുക്കും.
ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌ ടു പരീക്ഷയെഴുതി മടങ്ങുന്നതിനിടെയാണ്‌ പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്‌. ഇവര്‍ക്കു പരീക്ഷയെഴുതാന്‍ കഴിയാത്ത സാഹചര്യത്തില്‍ സേ പരീക്ഷ എഴുതിക്കാന്‍ വിദ്യാഭ്യസ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ ശ്രമം തുടങ്ങി. അപകടത്തെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ടെന്ന്‌ എസ്‌.ഐ. കെ.ജെ. ജേക്കബ്‌ പറഞ്ഞു. അപകടമുണ്ടാക്കിയ കാറില്‍നിന്ന്‌ മദ്യം കഴിച്ച ഗ്ലാസും ഒഴിഞ്ഞ കുപ്പിയും ആഹാരസാധനങ്ങളും കണ്ടെത്തി.

No comments:

Post a Comment

Post Bottom Ad

1 3