സ്വര്‍ണരഥത്തില്‍ യാത്ര പോകാം, ഗോള്‍ഡന്‍ ചാരിയറ്റ് ആഡംബര ട്രെയിന്‍ യാത്രാ പാക്കേജുമായി റെയില്‍വേ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Thursday, March 12, 2020

സ്വര്‍ണരഥത്തില്‍ യാത്ര പോകാം, ഗോള്‍ഡന്‍ ചാരിയറ്റ് ആഡംബര ട്രെയിന്‍ യാത്രാ പാക്കേജുമായി റെയില്‍വേ

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏക ആഡംബര ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റില്‍ വിനോദ യാത്രയ്ക്ക് അവസരം ഒരുങ്ങുന്നു. 18 വര്‍ഷമായി കര്‍ണാടക വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോള്‍ഡന്‍ ചാരിയറ്റ് ജനുവരി മുതല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഐ.ആര്‍.സി.ടി.സിക്ക് കീഴിലാണ്.
പുതിയ പരിഷ്കാരങ്ങളോടെ ആരംഭിക്കുന്ന സര്‍വീസിന് ഐ.ആര്‍.സി.ടി.സി പാക്കേജുകളും പ്രഖ്യാപിച്ചു.
മാര്‍ച്ച്‌ 29, ഏപ്രില്‍ 12 തീയതികളില്‍ ആരംഭിക്കുന്ന പ്രൈഡ് ഒഫ് കര്‍ണാടക പാക്കേജിന് ബുക്കിംഗും തുടങ്ങി. ആറ് രാത്രികളും ഏഴ് പകലുകളും നീളുന്നതാണ് ഈ യാത്ര. ബംഗളൂരുവിലെ യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര പുറപ്പെട്ട് ബന്ദിപ്പൂര്‍ ദേശീയോദ്യാനം, മൈസൂര്‍, ഹലേബിഡ്, ചിക്കമംഗലൂര്‍, ഹംപി, ബദാമി, പട്ടടക്കല്‍, ഐഹോള, ഗോവ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങിയെത്തും.
യാത്രാ നിരക്ക്
• ഏഴ് ദിവസത്തെ ചെലവുകള്‍ എല്ലാം ഉള്‍പ്പടെ സമ്ബൂര്‍ണ പാക്കേജിന് 35 ശതമാനം ഇളവോടെ 1,94,435 രൂപയും 5 ശതമാനം ജി.എസ്.ടിയും വരും. മൂന്ന് ദിവസത്തെ പാക്കേജിന് 59,999 രൂപയും ജി.എസ്.ടിയും.
ഗോള്‍ഡന്‍ ചാരിയറ്റില്‍ പുതുമയാര്‍ന്ന നിരവധി സൗകര്യങ്ങളും സേവനങ്ങളുമുണ്ട്. സാധാരണ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് അപരിചിതമാണ് പല ആഡംബരങ്ങളും.
പരിഷ്‌കരിച്ച മുറികള്‍, ശുചിമുറികള്‍,
ഉന്നത നിലവാരമുള്ള ഉപകരണങ്ങള്‍, തിരശീലകള്‍, പാത്രങ്ങള്‍, മുറികളില്‍ സ്മാര്‍ട്ട് ടിവി, വൈഫൈ, സുരക്ഷാ കാമറകള്‍, ഫയര്‍ അലാറം എന്നീ സൗകര്യങ്ങളും ഉണ്ട്.
അതിവിദഗ്ദ്ധ പാചകക്കാര്‍ ഒരുക്കുന്ന നാടന്‍ വിദേശ വിഭവങ്ങള്‍, വൈന്‍, ബിയര്‍
തുടങ്ങിയവയും പക്കേജിലുള്‍പ്പെടുന്നു. സ്പാ തെറാപ്പി, വ്യായാമത്തിനുള്ള യന്ത്രങ്ങള്‍ തുടങ്ങിയവയും ട്രെയിനിലുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:www.goldenchariot.org. ഐ.ആര്‍.സി.ടി.സി, എറണാകുളം - 8287931907, 8287931933 തിരുവനന്തപുരം-8287932095.

No comments:

Post a Comment

Post Bottom Ad

1 3