തിരുവനന്തപുരം: പ്രവാസികളായ ഇന്ത്യന്‍ പൗരന്മാര്‍ മെഡിക്കല്‍ പരിശോധനയിലൂടെ കൊറോണ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ നാട്ടിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന കേന്ദ്ര നിലപാട് അപരിഷ്‌കൃതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
ഇന്ത്യന്‍ പൗരന്‍ രോഗിയായിപ്പോയെന്ന് വച്ച് ഇങ്ങോട്ട് വരാന്‍ പാടില്ലെന്നു പറയാന്‍ പാടില്ലാത്തതാണ്. പൗരന് എല്ലാ സംരക്ഷണവും നല്‍കാനുള്ള ചുമതലയില്‍ നിന്ന് കേന്ദ്രത്തിന് കൈയൊഴിയാനാവുമോ? ഇതുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്റിക്ക് കത്തയച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നിയമസഭ പ്രമേയം പാസാക്കുന്നത് പരിഗണിക്കാവുന്നതാണ്.കൊറോണ ബാധയെത്തുടര്‍ന്ന് പ്രവാസികള്‍ നിരവധി പ്രയാസങ്ങള്‍ നേരിടുന്നു. വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത് കാരണം അവധി കഴിഞ്ഞും,പുതുതായി തൊഴില്‍ വിസ ലഭിച്ചും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ കാലാവധി നീട്ടി ലഭിക്കേണ്ടതുണ്ട്. പല രാജ്യങ്ങളും വിദേശയാത്രയ്ക്ക് നിയന്ത്റണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പി.സി.ആര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കുവൈറ്റ് ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
യാത്രാവിലക്കുകള്‍ കാരണം പ്രവാസികളുടെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് വിദേശകാര്യ മന്ത്റിക്ക് കത്തയച്ചു. ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നടപടികളെപ്പറ്റി ചീഫ് സെക്രട്ടറി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോട് ഫോണില്‍ സംസാരിച്ചു. രോഗമില്ലാത്തവരെ പരിശോധിക്കാനാവില്ലെന്നാണ് ഇറ്റലിയുടെ നിലപാടെന്ന് അവിടത്തെ മലയാളികള്‍ അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം മെഡിക്കല്‍ സംഘം ഇറ്റലിയിലേക്ക് പോവുമെന്നാണ് കേന്ദ്രം പറയുന്നത്കെ.വി. അബ്ദുള്‍ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്റി പറഞ്ഞു.
No comments:
Post a Comment