ജഡ്ജിമാർ ചുമതലേറ്റു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdSaturday, March 7, 2020

ജഡ്ജിമാർ ചുമതലേറ്റു

ഹൈ​ക്കോ​ട​തി​യി​ൽ നാ​ലു ജ​ഡ്ജി​മാ​ര്‍ ചു​മ​ത​ല​യേ​റ്റു

 കേരള ഹൈക്കോടതിയിലേക്ക് കഴിഞ്ഞ ദിവസം നിയമിതരായ നാലു ജഡ്ജിമാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അഭിഭാഷകരായിരുന്ന ബെച്ചു കുര്യൻ തോമസ്, ടി.ആർ. രവി, പി. ഗോപിനാഥ്, കോഴിക്കോട് ജില്ലാ ജഡ്ജിയായിരുന്ന എം.ആർ. അനിത എന്നിവർക്ക് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് ഉൾപ്പെടെയുള്ളവർ ആശംസകൾ അർപ്പിച്ചു. ജുഡിഷ്യൽ ഓഫീസർമാർ, ഹൈക്കോടതി അഭിഭാഷകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന്റെ മകനാണ് ബെച്ചു കുര്യൻ തോമസ്. മകൻ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ അദ്ദേഹവും ഹൈക്കോടതിയിലെത്തിയിരുന്നു.

No comments:

Post a Comment

Post Bottom Ad

1 3