ന്യൂഡല്‍ഹി: ആരോഗ്യമേഖലയില്‍ യുദ്ധസമാന സാഹചര്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. രാഷ്ട്രീയ മുതലെടുപ്പിന് ഈ അവസരം ഉപയോഗിക്കുന്നത് അപലപനീയമാണ്. കേന്ദ്ര,സംസ്ഥാന പ്രശ്നമായി കാണേണ്ടതില്ല. വിദേശകാര്യവകുപ്പ് ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപം ശരിയല്ല. ഇറ്റലിയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയയ്ക്കും. നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ മെഡിക്കല്‍ പരിശോധന നടത്താനാണ് സംഘം പോകുന്നത്. രോഗമുളളവരെയും ഇല്ലാത്തവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് പ്രായോഗികമല്ല. രോഗമുളളവര്‍ക്ക് അതാത് രാജ്യങ്ങളില്‍ ചികില്‍സ നല്‍കുകയാണ് പ്രായോഗികം. ഇറാനിലുളള മല്‍സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഗണനയിലാണെന്നും മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെ തടയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് അപരിഷ്കൃതം. വിലക്കിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരും. മലയാളികളെ നാട്ടിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.
ഇറ്റലിയിലെ വിമാനത്താവളങ്ങളില്‍ മലയാളികളുടെ കാത്തിരിപ്പ് രണ്ടാംദിവസത്തിലേക്ക് കടക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ടിക്കറ്റെടുത്തിട്ടും നാല്‍പ്പത്തിയഞ്ചുപേര്‍ക്കാണ് വിമാനത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്. ഇറ്റലിയില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളത്തിലിറക്കാന്‍ കഴിയില്ലെന്ന് കേരളത്തില്‍ നിന്ന് അറിയിപ്പുലഭിച്ചിട്ടുണ്ടെന്നാണ് വിശദീകരണം. തുടര്‍ന്ന് കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവരുടെ യാത്ര അവസാന നിമിഷം ഫ്ലുമിസിനോ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. കൊച്ചിയിലേക്ക് ആളുകളെ അയയ്ക്കുന്നതിന് വിലക്കുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
No comments:
Post a Comment