തിരുവനന്തപുരം: നിപ പ്രതിസന്ധി മറികടക്കുന്നതിനിടെയുള്ള കൊറോണ രോഗബാധ സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.
പ്രതിസന്ധി മറികടക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. സംസ്ഥാനത്തേക്ക് വരാനുദ്ദേശിക്കുന്ന സഞ്ചാരികള്‍ക്കും ടൂറിസം ഹോട്ടല്‍ മേഖലയ്ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകര്‍ച്ച വ്യാധികളും പ്രകൃതി ദുരന്തങ്ങളും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ 12 ഇന കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്‍ജി. കോളേജുകളില്‍
അവധി മേയ്, ജൂണ്‍
സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള എന്‍ജിനിയറിംഗ് കോളജുകളിലെ മദ്ധ്യവേനലവധി മേയ് 1 മുതല്‍ ജൂണ്‍ 30 വരെയാക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. സര്‍വകലാശാലയുടെ 2019-20ലെ അക്കാഡമിക് കലണ്ടര്‍ പ്രകാരം റെഗുലര്‍ ക്ലാസുകള്‍ ഏപ്രില്‍ 28 വരെയാണ്. പരീക്ഷകള്‍ ജൂണില്‍ അവസാനിക്കും. ജൂലായ് 20ന് സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കും. എന്‍ജിനിയറിംഗ്, മെഡിക്കല്‍ അഡ്മിഷന്‍ നടപടികള്‍ ജൂലായ് ആദ്യവാരം വരെ നീണ്ടുനില്‍ക്കുന്നതിനാല്‍ ഫാക്കല്‍റ്റികളുടെ സേവനം അനിവാര്യമാണ്. ഇതൊക്കെ പരിഗണിച്ചാണ്
വേനലവധിയില്‍ മാറ്റം വരുത്തുന്നത്.
എന്‍.ടി.പി.സി
വൈദ്യുതിയില്ല
എന്‍.ടി.പി.സി ഈ മാസം പത്ത് മുതല്‍ വൈദ്യുതി നല്‍കില്ലെന്ന് കെ.എസ്.ഇ.ബിക്ക് നോട്ടിസ് നല്‍കിയതായി മന്ത്രി എം.എം മണി അറിയിച്ചു. പ്രവര്‍ത്തനം നിറുത്തിവച്ച കായംകുളം തെര്‍മല്‍ പവര്‍ സ്റ്റേഷന്റെ ഫിക്സഡ് ചാര്‍ജുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കാരണം. നോട്ടിസ് നിയമപരമായി ശരിയല്ലെന്ന് മറുപടി നല്‍കിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തും.
ആശ്രിതര്‍ക്ക്
ജോലി
ഓഖി ദുരന്തത്തില്‍ മരിച്ചതോ കാണാതായതോ ആയ മത്സ്യത്തൊഴിലാളികളുടെ ആശ്രിതരായ 42 പേര്‍ക്ക് മത്സ്യഫെഡ് നെറ്റ് ഫാക്ടറിയില്‍ ജോലിക്ക് ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അറിയിച്ചു.
200 മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ വാര്‍ഡന്‍മാരായി നിയമിച്ചു. 143 മത്സ്യത്തൊഴിലാളി വിധവകള്‍ക്ക്
ജോലി നല്‍കുന്നതിനും നടപടി സ്വീകരിച്ചു..
No comments:
Post a Comment