ഡി കെ കർണാടക പി സി സി പ്രസിഡണ്ട് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Wednesday, March 11, 2020

ഡി കെ കർണാടക പി സി സി പ്രസിഡണ്ട്

ഡി.കെ. ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍: കോണ്‍ഗ്രസ് ചടുലനീക്കത്തില്‍


ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ കര്‍ണാടക പി.സി.സി. അധ്യക്ഷനായി നിയമിച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയത്. 

ഈശ്വര്‍ ഖാന്ദ്രെ, സതീഷ് ജാര്‍ക്കിഹോളി, സലീം അഹമ്മദ് എന്നിവരെ പി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിപക്ഷ നേതാവായി തുടരുമെന്നും അജയ് സിങ്ങിനെ നിയമസഭയിലെ ചീഫ് വിപ്പായി നിയമിച്ചെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കര്‍ണാടക രാഷ്ട്രീയത്തിലെ തന്ത്രശാലിയായ രാഷ്ട്രീയക്കാരനായാണ് ഡി.കെ ശിവകുമാര്‍ അറിയപ്പെടുന്നത്.

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ചുക്കാന്‍ പിടിച്ചതും രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു. മധ്യപ്രദേശില്‍ പി.സി.സി. അധ്യക്ഷ സ്ഥാനവും രാജ്യസഭ സീറ്റും നല്‍കാത്തതില്‍ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ദിവസമാണ് ഡി.കെ.യെ കര്‍ണാടക അധ്യക്ഷനാക്കിയതെന്നതും ശ്രദ്ധേയമാണ്. 

അതേസമയം, ഡി.കെ. ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതോടെ ജെഡിഎസിലെ ഒരുവിഭാഗം കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

No comments:

Post a Comment

Post Bottom Ad

1 3