മുംബൈ: ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടില്‍. മുംബൈയില്‍ ശനിയാഴ്ച നടക്കുന്ന റോഡ് സുരക്ഷാ ക്രിക്കറ്റ് സീരീസില്‍ ക്രിക്കറ്റിലെ വെറ്ററന്‍ താരങ്ങള്‍ വീണ്ടും പാഡണിയും.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകീട്ട് ഏഴുമണിക്ക് സച്ചിന്‍ തെണ്ടുല്‍ക്കറുടെയും ബ്രയാന്‍ ലാറയുടെയും ടീമുകള്‍ തമ്മിലുള്ള മത്സരത്തോടെ ടൂര്‍ണമെന്റ് തുടങ്ങും. വീരേന്ദര്‍ സേവാഗ്, യുവരാജ് സിങ്, സഹീര്‍ഖാന്‍, ശിവ്നാരായണ്‍ ചന്ദര്‍പോള്‍, ബ്രെറ്റ്ലീ, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരന്‍, തിലക്രത്‌നെ ദില്‍ഷന്‍, ചാമിന്ദവാസ് തുടങ്ങിയവരും വിവിധ ടീമുകള്‍ക്കായി മത്സരിക്കാനിറങ്ങും.
ടൂര്‍ണമെന്റ് മാര്‍ച്ച് 22-ന് സമാപിക്കും. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ പങ്കെടുക്കും. മുംബൈയിലെ വാംഖഡെ, ബ്രാബോണ്‍, നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍, പുണെയിലെ എം.സി.എ. എന്നീ സ്റ്റേഡിയങ്ങളിലാണ് മത്സരം. അഞ്ചു ടീമുകളും പരസ്പരം ഏറ്റുമുട്ടി കൂടുതല്‍ പോയന്റ് നേടുന്ന രണ്ടുടീമുകള്‍ ഫൈനലിലെത്തും. കളേഴ്സ് സിനിപ്ലസ്, കളേഴ്സ് കന്നഡ സിനിമ ചാനലുകളിലും ജിയോ, വൂട്ട് പ്ലാറ്റ്ഫോമുകളിലും മത്സരം തത്സമയം കാണാം.
മാര്‍ച്ച് 7 - ഇന്ത്യ ലെജന്റ്സ്-വെസ്റ്റിന്‍ഡീസ് ലെജന്റ്സ്
മാര്‍ച്ച് 8 - ഓസ്ട്രേലിയ-ശ്രീലങ്ക
മാര്‍ച്ച് 10 - ഇന്ത്യ-ശ്രീലങ്ക
മാര്‍ച്ച് 11 - വെസ്റ്റിന്‍ഡീസ്-ദക്ഷിണാഫ്രിക്ക
മാര്‍ച്ച് 13 - ദക്ഷിണാഫ്രിക-ശ്രീലങ്ക
മാര്‍ച്ച് 14 - ഇന്ത്യ-ദക്ഷിണാഫ്രിക്ക
മാര്‍ച്ച് 16 - ഓസ്ട്രേലിയ-വെസ്റ്റിന്‍ഡീസ്
മാര്‍ച്ച് 17 - വെസ്റ്റിന്‍ഡീസ്-ശ്രീലങ്ക
മാര്‍ച്ച് 19 - ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക
മാര്‍ച്ച് 20 - ഇന്ത്യ-ഓസ്ട്രേലിയ
മാര്‍ച്ച് 22 - ഫൈനല്‍
No comments:
Post a Comment