ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 81 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ 64 പര്‍ ഇന്ത്യന്‍ പൗരന്മാരും 16 പേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരും ഒരാള്‍ കനേഡിയനുമാണ്.രോഗം സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജിതമായി പുരഗോമിക്കുകയാണ്. ഇതുവരെ 4000 പേരെ തിരിച്ചറിഞ്ഞതായും ഇവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. രാജ്യത്താകമാനം 42000 പേര്‍ വിവിധ തലങ്ങളില്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥയില്ല, പരിഭ്രാന്തരാവേണ്ട സാഹചര്യമില്ല. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെ കേന്ദ്രം പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാലദ്വീപ്, അമേരിക്ക, മഡഗാസ്‌കര്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നും 1031 ഇന്ത്യാക്കാരെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തിരിച്ചെത്തിച്ചിട്ടുണ്ട്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാനായി ശനിയാഴ്ച പ്രത്യേക വിമാനം പുറപ്പെടും.ചൈനയില്‍ നിന്നും തിരിച്ചെത്തിച്ച 124 പേരേയും ജപ്പാനില്‍ നിന്നെത്തിയ 112 പേരേയും നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍, പരിശോധനാഫലം നെഗറ്റീവ് ആയതോടെ ഇവരെയെല്ലാം ആശുപത്രിയില്‍നിന്ന് വിട്ടയച്ചു.
രോഗ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്‌കുകള്‍ അമിത വിലയ്ക്ക് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സംസ്ഥാനങ്ങള്‍ ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാം. ആവശ്യമെങ്കില്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment