രാജ്യത്ത് രണ്ടാമത്തെ കൊറോണ മരണം; ഡല്‍ഹിയില്‍ 69 കാരി മരിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdSaturday, March 14, 2020

രാജ്യത്ത് രണ്ടാമത്തെ കൊറോണ മരണം; ഡല്‍ഹിയില്‍ 69 കാരി മരിച്ചു


 ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊറോണ മരണം. ഡല്‍ഹി ആര്‍.എം.എല്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 69 വയസുള്ള സ്ത്രീയാണ് മരിച്ചത്. രാജ്യത്തെ ആദ്യ കൊറോണ മരണം കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കല്‍ബുറഗി സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാമത്തെ മരണമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
ഡല്‍ഹിയില്‍ മരിച്ച സ്ത്രീയുടെ മകന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനും 22നും ഇടയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലും ഇറ്റലിയിലും ഇവരുടെ മകന്‍ സന്ദര്‍ശനം നടത്തിയിരുന്നു.
മാര്‍ച്ച്‌ 23നാണ് മകന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. പനിയും ചുമയും അനുഭവപ്പെട്ടതോടെ മാര്‍ച്ച്‌ ഏഴിന് യുവാവിനെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുടുംബം നിരീക്ഷണത്തിലായിരുന്നു. പനിയും ചുമയും അനുഭവപ്പെട്ടതോടെയാണ് യുവാവിന്റെ അമ്മയേയും ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവര്‍ക്ക് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
മാര്‍ച്ച്‌ എട്ടിന് ഇവരുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു. തൊട്ടടുത്ത ദിവസം ഇവരുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അതിനിടെ അവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില കൂടുതല്‍ മോശമായതോടെ മാര്‍ച്ച്‌ ഒന്‍പത് മുതല്‍ വെന്റിലേറ്ററിലായിരുന്നു.

No comments:

Post a Comment

Post Bottom Ad

1 3