പാരീസ്: ലോകത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയില്‍ മരണം 5000 പിന്നിട്ടു. വെള്ളിയാഴ്ച വൈകീട്ട് നാലര വരെയുളള കണക്കുപ്രകാരം ലോകത്താകമാനം 5043 പേര്‍ വൈറസ് ബാധയില്‍ മരണപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്, 3176 പേര്‍. കൊറോണ അതിവേഗം പടരുന്ന ഇറ്റലിയില്‍ 1016 പേരും ഇറാനില്‍ 514 പേരും മരണപ്പെട്ടു. ഇന്ത്യയില്‍ ഒരു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയില്‍ വുഹാനില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ പടര്‍ന്നുപിടിച്ച കൊറോണ ഇതിനോടകം 121 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ലോകത്താകമാനം 1,34,300 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഇതുവരെ 81 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 64 പര്‍ ഇന്ത്യന്‍ പൗരന്മാരും 16 പേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരും ഒരാള്‍ കനേഡിയനുമാണ്.
No comments:
Post a Comment